Uncategorized
4 ദിവസങ്ങള്ക്കാണ്ട് തൊണ്ണൂറ്റി രണ്ടായിരത്തിലധികം കിലോ മാങ്ങകള്‍ വിറ്റ് പാക്കിസ്ഥാന് മാമ്പഴോല്‍സവം
ദോഹ: പാക്കിസ്ഥാന് എംബസിയുടെ സഹകരണത്തോടെ സൂഖ് വാഖിഫ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന പ്രഥമ പാക്കിസ്ഥാന് മാമ്പഴോല്‍സവത്തില്‍ റിക്കോര്‍ഡ് വില്പന. 4 ദിവസങ്ങള്ക്കാണ്ട് തൊണ്ണൂറ്റി രണ്ടായിരത്തിലധികം കിലോ മാങ്ങകളാണ് വിറ്റത്. അന്‍പതോളം കമ്പനികളുടെ 100 സ്റ്റാളുകളുള്ള പാകിസ്ഥാന് മാംഗോ ഫെസ്റ്റിവല്‍ ‘അല്‍ ഹംബ’ സൂഖ് വാഖിഫിന്റെ കിഴക്കന്‍ ചത്വരത്തിലുള്ള വലിയ എയര്‍ കണ്ടീഷന്‍ഡ് ടെന്റിലാണ് ആരംഭിച്ചത്.
പത്ത് ദിവസത്തെ ഉത്സവത്തില്‍ സിന്ധ്രി, ചൗന്‍സ, സഫീദ് ചൗന്‍സ, അന്‍വര്‍ റത്തൂല്, ദുസേരി തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഫാല്‍സ, ജാമുന്, പീച്ച് തുടങ്ങിയ സീസണല്‍ പഴങ്ങളും ഉള്‍പ്പെടെ വിവിധതരം പാകിസ്ഥാന് മാമ്പഴങ്ങളും ലഭ്യമാണ്.
2024 ജൂലൈ 6 വരെ ദിവസവും വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയാണ് മാമ്പഴോല്‍സവം.