Uncategorized

വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡ് പൊതുപരീക്ഷ :ഫാത്തിമ സഹ്‌റക്ക് ഒന്നാം റാങ്ക്

ദോഹ : വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗള്‍ഫ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ 2023-2024 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു.

എട്ടാം തരത്തില്‍ ദോഹ അല്‍മനാര്‍ മദ്രസയിലെ ഫാത്തിമ സഹ്‌റ ബത്തൂല്‍ 95 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. കണ്ണൂര്‍ തളിപ്പറമ്പ് ആസാദ് നഗര്‍ സ്വദേശികളായ മഹ്‌മൂദ് എ.കെ, ഹസീബ ബിന്‍ത് അബൂബക്കര്‍ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
അല്‍മനാര്‍ മദ്‌റസ വിദ്യാര്‍ത്ഥികളായ ഫാത്തിമ റിസാ എ.പി രണ്ടാം റാങ്കും, ഫാത്തിമ റിദ എ.പി മൂന്നാം റാങ്കും കരസ്ഥമാക്കി. മലപ്പുറം എളമരം സ്വദേശികളായ മുഹമ്മദ് ബഷീര്‍ എ.പി, സല്‍മ പുറായില്‍ ദമ്പതികളുടെ മക്കളാണ് ഇരുവരും.

അഞ്ചാം തരത്തില്‍ റിയാദ് സുലായ് മദ്‌റസത്തു തൗഹീദിലെ സഫാ നൂറാ സഫീര്‍ ഒന്നാം റാങ്ക് നേടി. റിയാദ് മലാസ് സലഫി മദ്‌റസയിലെ സംഹ നസീഹ് രണ്ടാം റാങ്കും, അതേ മദ്‌റസയിലെ ആലിയ മറിയം മൂന്നാം റാങ്കും കരസ്ഥമാക്കി.

പരീക്ഷാര്‍ത്ഥികള്‍ക്ക് https://madrasa.wisdomislam.org എന്ന വെബ് പോര്‍ട്ടലില്‍ അവരുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാനും മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

സെപ്റ്റംബര്‍ 6 ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലേക്കുള്ള അല്‍മനാര്‍ മദ്‌റസ അഡ്മിഷന്‍ ആരംഭിച്ചു. വിശദ വിവരങ്ങള്‍ക്ക് 60004486, 33651083 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റാങ്ക് ജേതാക്കളെ ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി, ജന. സെക്രട്ടറിയും അല്‍മനാര്‍ മദ്‌റസ പ്രിന്‍സിപ്പാളുമായ മുജീബ് റഹ്‌മാന്‍ മിശ്കാത്തി, വൈസ് പ്രിന്‍സിപ്പാള്‍ സ്വലാഹുദ്ധീന്‍ സ്വലാഹി, എഡുക്കേഷന്‍ വിംഗ് ചെയര്‍മാന്‍ ശബീറലി അത്തോളി, അല്‍മനാര്‍ മദ്‌റസ പരീക്ഷ കണ്‍ട്രോളര്‍ ഫൈസല്‍ സലഫി എടത്തനാട്ടുകര എന്നിവര്‍ അഭിനന്ദിച്ചു

Related Articles

Back to top button
error: Content is protected !!