Uncategorized

യുണീഖ് മെഡിസ്‌പോര്‍ട് 2024 ന് ഔദ്യോഗിക തുടക്കം

ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ യുണീഖ് , ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണല്‍സിനു വേണ്ടി സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഇവന്റ് യുണീഖ് മെഡിസ്‌പോര്‍ട് 2024 ന്റെ ഔദ്യോദിക ലോഗോയും, പോസ്റ്ററും പ്രകാശനം ചെയ്തു.

ഭാരത് ടേസ്റ്റ് റെസ്റ്റോറന്റില്‍ വെച്ച് യൂണീഖ് പ്രസിഡന്റ് ലുത്ഫി കലംബന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഐ ബി പി സി പ്രസിഡന്റ് ജാഫര്‍ സാദിക്ക് ലോഗോ പ്രകാശനവും, ഐ സ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍റഹ്‌മാന്‍ ബാഡ്മിന്റണ്‍ പോസ്റ്റര്‍ ന്യു വിഷന്‍ ബാഡ്മിന്റണ്‍ അക്കാദമി സി.ഇ. ഒ ബേനസീര്‍ മനോജിന് കൈമാറിക്കൊണ്ട് നിര്‍ഹവിച്ചു.

ഇത് ആദ്യമായാണ് ഖത്തറില്‍ ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണല്‍സിനു വേണ്ടി മാത്രമായി ഒരു സ്‌പോര്‍ട്‌സ് ഇവന്റ് സംഘടിപ്പിക്കപ്പെടുന്നത്, വിവിധ ഘട്ടങ്ങളിലായി ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, അതിലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കും.

ആദ്യ ഘട്ടമായ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 06 വെള്ളിയാഴ്ച ന്യൂ വിഷന്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ സഹകരണത്തോടെ ആല്‍ഫ ക്യാമ്പ്രിഡ്ജ് സ്‌കൂളിലും ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്ടോബര്‍ മാസവും ഫുട്‌ബോളും അത്‌ലറ്റിക്‌സും പിന്നീടും നടക്കുമെന്ന് സ്‌പോര്‍ട്‌സ് വിംഗ് തലവന്‍ സലാഹ് പട്ടാണി അറിയിച്ചു.

ആരോഗ്യ സംരക്ഷണത്തില്‍ ശാരീരിക വ്യായാമങ്ങളുടെയും വിനോദത്തിന്റെയും പ്രസക്തി ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിനു അത്തരം സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെഡിസ്‌പോര്‍ട് ന് തുടക്കം കുറിക്കുന്നത്.

ഖത്തറിലെ വിവിധ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളായ ഡോക്ടര്‍ മക്തും അസിസ് (ഇന്ത്യന്‍ ഡോക്ടെഴ്‌സ് ക്ലബ് ), ഡോക്ടര്‍ ഷഫീഖ് താപ്പി, ഷീന (ഇന്ത്യന്‍ ഫിസിയോ തെറാപ്പി അസോസിയേഷന്‍ ), അക്ബര്‍ (ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍, കോച്ച് മനോജ് (ഡയറക്ടര്‍ എന്‍.വി.ബി.സ്) ബിജോയ് (നഴ്‌സസ് അസോസിയേഷന്‍ ) തുടങ്ങിയവര്‍ പങ്കെടുത്തു.

യുണീഖ് മെഡിസ്‌പോര്‍ട് 2024 ഖത്തറിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ അനുഭവമാകുമെന്നും,ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും, ഐക്യത്തിനും ഇത്തരം പരിപാടികള്‍ പ്രചോദനമാകുമെന്നും വിവിധ സംഘടന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!