Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴെയെത്തി. ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗ മുക്തര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 30107 പരിശോധനകളില്‍ 535 യാത്രക്കര്‍ക്കടക്കം 2204 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1669 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.

3985 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 33043 ആയി കുറഞ്ഞു.
ചികില്‍സയിലായിരുന്ന 81 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ കോവിഡ് മരണം 638 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 41 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 419 പേര്‍ ആശുപത്രിയിലും 90 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button