Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദി സൗണ്ട് ഓഫ് ഏജ് വേള്‍ഡ് വൈഡ് റിലീസിംഗ് നാളെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പ്രവാസി സുരേന്ദ്രന്‍ വാഴക്കാട് ( പാര്‍വതി പ്രൊഡക് ഷന്‍സ് ) ലിമ്മാസ് പ്രൊഡക്ഷന്‍സിന്റെ ലിമ്മി ആന്റോ കെ, മാമ്പ്ര ഫൗണ്ടേഷന്റെ മാത്യു മാമ്പ്ര എന്നിവരുമായി ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഹൃസ്വ ചിത്രമായ ദി സൗണ്ട് ഓഫ് ഏജ് നാളെ (മെയ് 15ശനി) നീ സ്ട്രീം , റൂട്ട് എന്നീ ഒ.ടി.ടി പ്‌ളാറ്റ്‌ഫോമുകളിലൂടെ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. നടന്‍ ജയസൂര്യ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് സൗണ്ട് ഓഫ് ഏജിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അനൗണ്‍സ് ചെയ്തത്.

 

നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മുത്തുമണി സോമസുന്ദരന്‍, കൈനകിരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്‍, ജിന്‍സ് ഭാസ്‌കര്‍, റോഷ്ന ആന്‍ റോയ്, പ്രണവ് കൃഷ്ണ, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നവീന്‍ ശ്രീറാം, സംഗീതം ബിജിബാല്‍ , എഡിറ്റിംഗ് പ്രേംസായ്, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോചിമിന്‍ കെ.സി, കലാസംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാജന്‍ എസ് കല്ലായി, കളറിസ്റ്റ് ലിജു പ്രഭാകര്‍, പരസ്യകല ആര്‍ട്ടോ കോര്‍പ്പ്സ് എന്നിവരാണ്.

 

Related Articles

Back to top button