Breaking NewsUncategorized
ഖതൈഫാന്‍ ദ്വീപ് നോര്‍ത്തില്‍ 1,000 പ്രാദേശിക കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം

ദോഹ. ഖതൈഫാന്‍ ദ്വീപ് നോര്‍ത്തില്‍ 1,000 പ്രാദേശിക കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പരിസ്ഥിതി സുസ്ഥിരതയും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മുന്‍നിര നടപടിയുടെ ഭാഗമായാണ് ലുസൈല്‍ നഗരത്തിലെ ഖതൈഫാന്‍ ദ്വീപ് നോര്‍ത്തില്‍ 1,000 പ്രാദേശിക കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്ന നൂതനമായ ഒരു പാരിസ്ഥിതിക പദ്ധതി നടപ്പിലാക്കുന്നതിനായി ഖതൈഫാന്‍ പ്രോജക്ട്‌സ് കമ്പനിയുമായി സഹകരിക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചത്. വ്യതിരിക്തമായ പാരിസ്ഥിതികവും സൗന്ദര്യാത്മകവുമായ മാനം ചേര്‍ത്തുകൊണ്ട്, ഭൂപ്രകൃതിയില്‍ കണ്ടല്‍ മരങ്ങളെ ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്ന ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.