Uncategorized
ജി റിംഗ് റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ: പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍, ദോഹയിലേക്കുള്ള ജി റിംഗ് റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.
- 2025 ഏപ്രില്‍ 25 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ
- 2025 ഏപ്രില്‍ 26 ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെ
- 2025 ഏപ്രില്‍ 27 ഞായറാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ
എന്നിങ്ങനെയാണ് ഗതാഗത നിയന്ത്രണം.
റാസ് ബു ഫോണ്ടാസ് ഇന്റര്‍ചേഞ്ചിനും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്റര്‍ചേഞ്ചിനും ഇടയിലാണ് റോഡ് അടക്കുന്നത്. അതേസമയം സര്‍വീസ് റോഡ് തുറന്നിരിക്കും.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് ഈ അടച്ചിടല്‍.
അടച്ചിടുന്ന സമയത്ത്, ദോഹയിലേക്ക് പോകുന്ന വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ സമാന്തര സര്‍വീസ് റോഡ് ഉപയോഗിക്കാം.