Local NewsUncategorized

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ച് പയാമേ ഇന്‍സാനിയത്

തേഞ്ഞിപ്പലം. വിദ്യാര്‍ത്ഥികളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ നിന്ന് ക്യാമ്പസിനെ മുക്തമാക്കാനും വിദ്യാര്‍ത്ഥികളെ ലഹരി അഡിക്ഷനില്‍ നിന്ന് മോചിതരാക്കാനുമുള്ള വ്യത്യസ്ത കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് പയാമേ ഇന്‍സാനിയത്( ദി മെസ്സേജ് ഓഫ് ഹ്യുമാനിറ്റി) ഫോറം. കേരളത്തിന് പുറത്ത് വ്യത്യസ്ത പ്രദേശങ്ങളില്‍ ഇത് വിജയകരമായി നടപ്പിലാക്കി ആയിരക്കണക്കിന് യുവാക്കളെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ ലഹരിയുടെ ഉപയോഗം വളരെയധികം വര്‍ധിച്ച സാഹചര്യത്തിലാണ് ഈ പ്രവര്‍ത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

ഈ ആവശ്യാര്‍ഥം കൂട്ടായ്മയുടെ ഓള്‍ ഇന്ത്യ കോര്‍ഡിനേറ്റര്‍ മൗലാനാ ജുനൈദ് ഫാറൂഖ് നദ്വിയുടെ നേതൃത്വത്തിലുള്ള 6 അംഗ സംഘ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സന്ദര്‍ശിക്കുകയും യൂണിവേഴ്‌സിറ്റി ക്യാമ്പസിന് അടുത്തുള്ള സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജ്ല്‍ വെച്ച് ഈ പ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധരായ യൂണിവേഴ്‌സിറ്റി സ്റ്റാഫുകളും നാട്ടുകാരും അടങ്ങുന്നവര്‍ക്ക് ബോധവല്‍ക്കരണ-ട്രയിനിങ് ക്ലാസ്സ് നല്‍കുകയും ചെയ്തു.

രണ്ടാം ഘട്ടമായി വിദ്യാര്‍ത്ഥികളെല്ലാം ക്യാമ്പസില്‍ തിരിച്ചത്തിയതിന് ശേഷം ജൂണ്‍ രണ്ടാം വാരത്തില്‍ പൊതുവായ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തും. ശേഷം ജൂണ്‍ അവസാനവാരത്തില്‍ ഈ പ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിങ് ക്ലാസ്സ് സംഘടിപ്പിക്കും. തുടര്‍ന്ന് സ്‌ക്വാഡ് വര്‍ക്കുകളും കൗണ്‍സിലിംങും തുടര്‍പ്രവര്‍ത്തനങ്ങളും നടത്താനും തീരുമാനിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് ജുനൈദ് ഫാറൂഖ് നദ്വിയും ട്രെയിനിങ് ക്ലാസ്സ് എഞ്ചിനീയര്‍ ഹുദൈഫ ഖാനും നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്ക് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം പ്രതിനിധി അമാനുള്ള വടക്കങ്ങര നേതൃത്വം നല്‍കി. സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജ് ഡയറക്ടര്‍ ഡോ. മുബീനുല്‍ ഹഖ് നദ്വി മോഡറേറ്ററായിരുന്നു.

Related Articles

Back to top button
error: Content is protected !!