ഇന്ത്യന്‍ ഫാര്‍മ ഫുട്‌ബോള്‍ ലീഗ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഖത്തറിലെ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസിസ്റ്റുമാരുടെ ഫുട്‌ബോള്‍ കൂട്ടായ്മയായ ഫാര്‍മ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27-ന് വൈകിട്ട് 6 മണിക്ക് എം ഐ സി ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ഫാര്‍മ ഫുട്‌ബോള്‍ ലീഗ് 2025ന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം അല്‍ ജസീറ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. പരിപാടിയില്‍ വിവിധ കമ്മിറ്റിയംഗങ്ങളും ആരാധകരും പങ്കെടുത്ത് ആഘോഷമാക്കി.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫ്.സി. ഹിലാല്‍,ജിംഖാന മാര്‍കിയ, സൂപ്പര്‍ സ്റ്റുഡിയോ ബിന്‍ ഒമ്രാന്‍, ടൗണ്‍ ടീം അല്‍ നസര്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
പോസ്റ്റര്‍ പ്രകാശനച്ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആറിഫ് ബംബ്രാനാ, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, അല്‍ത്താഫ്, സമീര്‍ കെ ഐ, ടിസി നവാസ്, മഷൂദ് , ശനീബ്, സുഹൈല്‍, ഹനീഫ് പേരാല്‍, അമീര്‍ അലി , ഷാനവാസ് പുന്നൂളി ,സയ്യീദ് , ഇക്ബാല്‍ ,മുനീര്‍ , ജാസിര്‍ , അസ്‌കര്‍ അബ്ബാസ് , അന്‍വര്‍ , സെമീര്‍ എന്നിവര്‍ സംബന്ധിച്ചു.