സ്പന്ദനം ഖത്തര്‍ ഇശല്‍ ബീറ്റ്‌സ് സംഘടിപ്പിച്ചു

ദോഹ. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ കടപ്പുറം പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ സ്പന്ദനം ഖത്തര്‍ ഇശല്‍ ബീറ്റ്‌സ് സംഘടിപ്പിച്ചു.
സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ വെച്ച് നടന്ന പരിപാടി, ഐസിബിഎഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു സ്പന്ദനം ഖത്തര്‍ പ്രസിഡണ്ട് ബദറുദ്ദീന്‍ സി എം അധ്യക്ഷത വഹിച്ചു.
ഖത്തറിലെ കടപ്പുറം പഞ്ചായത്ത് സ്വദേശികളായ ബിസിനസ്സ് രംഗത്തും സാമൂഹിക പ്രവര്‍ത്തന രംഗത്തും കലാ-കായിക രംഗത്തും കഴിവ് തെളിയിച്ചവരെ ആദരിച്ചു.
പ്രോഗ്രാം ചെയര്‍മാന്‍ സലീം നെടുംപറമ്പില്‍ സ്വാഗതവും സ്പന്ദനം സെക്രട്ടറി ബി കെ മുഹസിന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.
അക്ബര്‍ ചാവക്കാട്, അജ്മല്‍, സവാദ്, ഹിബ ഷംന, റിയാസ്, സാബിത്, ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്ത നിസരി ഖത്തര്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേള അരങ്ങേറി. ഷഫീഖ് XDC ടീമും Dazzling stars ടീമും ഡാന്‍സ് അവതരിപ്പിച്ചു. അക്ബര്‍ ചാവക്കാടിന്റെ പെര്‍ഫോമന്‍സ് അരങ്ങേറി. ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ നേതൃത്വത്തില്‍ ഒപ്പനയും അവതരിപ്പിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ ഷഹീം റമളാന്‍, ട്രഷറര്‍ രഞ്ജിത്ത് MS, അഫ്‌സര്‍ പാനൂസ്, അബ്ദുല്‍ ജബ്ബാര്‍ CS, അക്ബര്‍ പഠിക്കപറമ്പില്‍ ഷാജഹാന്‍ TS, ഷിഹാബ് പുത്തന്‍പുരയില്‍, സക്കീര്‍ AK, അക്ബര്‍ ചാവക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.