Uncategorized
ഹുബൈബ് നന്തിക്ക് മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ സ്‌നേഹാദരവ്

ദോഹ. ഗള്‍ഫ് മാധ്യമം ഖത്തര്‍ യൂണിറ്റിലെ ജോലി പൂര്‍ത്തിയാക്കി നാട്ടിലേക്ക് പോകുന്ന മാധ്യമ പ്രവര്‍ത്തകനും മൂടാടി പഞ്ചായത്ത് പ്രവാസിയുമായ ഹുബൈബ് നന്തിക്ക് മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സ്‌നേഹാദരവ് നല്‍കി .
എംപഖ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും സ്ഥാപക പ്രസിഡണ്ടുമായിരുന്ന രാമന്‍നായര്‍ ഹുബൈബിന് മെമന്റൊ കൈമാറി. മാധ്യമ രംഗത്ത് വരും കാലങ്ങളിലും ഇതിനേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് യോഗം ആശംസിച്ചു.
പ്രസിഡണ്ട് ഇസ്മയില്‍ എന്‍.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ജനറല്‍ സിക്രട്ടറി ഷാജി പീവീസ് സ്വാഗതം പറഞ്ഞു , ഹമീദ് എം.ടി , റാസിക്ക് കെ.വി, മജീദ് കുണ്ടന്റവിട , നജീബ് ഇ.കെ, സുനില്‍ ഇബ്രാഹിം, നിസാര്‍ ഇ.കെ, സുനി നന്തി , ബൈജു ഹില്‍ബസാര്‍, ഷരീഫ്, റിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.