ദര്‍പ്പണം 2023 : കെഎംസിസി ഖത്തര്‍ ലീഡര്ഷിപ് ക്യാമ്പ് ശ്രദ്ധേയമായി
ദോഹ: കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഏകദിന ലീഡര്ഷിപ് ക്യാമ്പ് സംഘടിപ്പിച്ചു . ‘ദര്‍പ്പണം -2023 ‘ എന്ന ശീര്‍ഷകത്തില്‍ രണ്ട് സെക്ഷനുകളിലായി സംഘടിപ്പിച്ച പരിപാടി വൈവിധ്യമാര്‍ന്ന ക്ലാസ്സുകള്‍ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി
അറിവും ആത്മ വിശ്വാസവും ചിന്തനങ്ങളും പകര്‍ന്നു നല്കിയ ക്യാമ്പ് നേതൃ നിരയില്‍ കടന്നു വന്ന ഭാരവാഹികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചു .
തുമാമയിലുള്ള സംസ്ഥാന ഓഫീസില്‍ റഫീഖ് റഹ്മാനിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ക്യാമ്പ് സംസ്ഥാന ഉപദേശക വൈസ് ചെയര്മാന് ഡോ. എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു.
പ്രമുഖ ട്രെയിനറും ചിന്തകനുമായ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ സോഷ്യല്‍ ലീഡേഴ്സ് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു .
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സി.എച്ച് മുഹമ്മദ് കോയ നടത്തിയ വിപ്ലവങ്ങളാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടാമത്തെ സെക്ഷനില്‍ സംഘടന സംഘാടനം എന്ന വിഷയത്തെ കുറിച്ച് സംസ്ഥാന പ്രസിഡണ്ട് സാം ബഷീര്‍ സംസാരിച്ചു . എസ് എസ് പി ചെയര്മാന് എം ടി പി മുഹമ്മദ് കുഞ്ഞി സ്നേഹ സുരക്ഷാ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. എസ് എസ് പി പ്രസന്റേഷന് ജാഫര്‍ സാദിഖ് പാലക്കാട് നിര്‍വ്വഹിച്ചു . ഓര്‍മ്മകളിലൂടെ കെഎംസിസി എന്ന വിഷയത്തില്‍ മുട്ടം മഹമ്മൂദ് പഴയ കാല പ്രവര്‍ത്തനങ്ങള്‍ പുതു തലമുറയ്ക്ക് വിശദീകരിച്ചു കൊടുത്തു . റീച്ച് ദ അണ്റീച്ച് എന്ന വിഷയത്തില്‍ നാസര്‍ കൈതക്കാട് സംസാരിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ ലുകാനുല് ഹകീം സാം ബഷീര്‍ സാഹിബിനു നല്കി കൊണ്ട് പ്രകാശനം ചെയ്തു . ജില്ലാ സെക്രട്ടറി മുഹമ്മദ് കെബി ബായാര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം അധ്യക്ഷത വഹിച്ചു. സീനിയര്‍ നേതാക്കന്മാരായ കെഎസ് മുഹമ്മദ് കുഞ്ഞി , എംവി ബഷീര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ആദം കുഞ്ഞി തളങ്കര , സിദ്ദിഖ് മണിയംപാറ , സഗീര്‍ ഇരിയ , സാദിഖ് കെ സി , അഷ്റഫ് ആവിയില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുതല സ്വാഗതവും , ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്കനന്ദിയുംപറഞ്ഞു .