- June 26, 2022
- Updated 11:47 am
GENERAL
- March 24, 2021
ഖത്തറിലെ പയനീര്‍ എഡ്യൂക്കേഷണ്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ അന്തരിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ : ഖത്തറിലെ പയനീര്‍ എഡ്യൂക്കേഷണ്‍ സെന്റര്‍ ഡയറക്ടര്‍ കൊല്ലം പള്ളിമുക്ക് സാറ മന്‍സിലില്‍ അബ്ദുല്‍ ഗഫൂര്‍ അന്തരിച്ചു. രണ്ടാഴ്ചയോളമായി ഹമദ് ആശുപത്രിയില്‍ ശ്വാസതടസ്സ സംബന്ധമായ പ്രയാസങ്ങളാല്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ നാല്പത് വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹവും ഭാര്യയും ചേര്‍ന്നാണ് പയനീര്‍ എഡ്യൂക്കേഷണ്‍ സെന്റര്‍ നടത്തിയിരുന്നത്
- March 23, 2021
ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് മെയ്ഡ് ഈസി ഫിന്‍ഖ് ഭാരവാഹികള്‍ക്ക് സമ്മാനിച്ചു
ദോഹ : അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ് അറബിക് മെയ്ഡ് ഈസി ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍ (ഫിന്‍ഖ്) ഭാരവാഹികള്‍ക്ക് സമ്മാനിച്ചു. പ്രസിഡന്റ് ബിജോയ് ചാക്കോ, വൈസ് പ്രസിഡന്റ് റീന തോമസ്, ജനറല്‍ സെക്രട്ടറി ഹാന്‍സ് ജേക്കബ് എന്നിവര്‍ക്ക് ഗ്രന്ഥകാരന് നേരിട്ട് സമ്മാനിച്ചു. പുസ്തകത്തിന്റെ കോപ്പി എയര്‍പോര്‍ട്ട്
- March 23, 2021
സമീഹ ജുനൈദിന്റെ കവിതാസമാഹാരം റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് സമ്മാനിച്ചു
ദോഹ : സമീഹ ജുനൈദിന്റെ കവിതാസമാഹാരം റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു. യുവകവിയത്രിയും ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂള് പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ സമീഹയുടെ ആദ്യ കവിതാസമാഹാരമായ വണ്‍ വേള്‍ഡ്, വണ്‍ ലൈഫ്, ബി യൂ എന്ന പുസ്തകമാണ് സമ്മാനിച്ചത്. പുസ്തകം ആവശ്യമുള്ളവര്‍ക്ക്
- March 23, 2021
ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി തെലുങ്ക് കലാസമിതി ഖത്തര്‍
ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി തെലുങ്ക് കലാസമിതി ഖത്തര്‍. അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ തെലുങ്ക് കലാസമിതി ഖത്തര്‍ പ്രസിഡന്റ് തതാജി വുസിരികാല ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സബിത്ത് സഹീറിന് കൈമാറി.
- March 23, 2021
മുകുന്ദപുരം പ്രവാസി കൂട്ടം ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ദോഹ : മുകുന്ദപുരം പ്രവാസി കൂട്ടം ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26 ന് ഉച്ചക്ക് 2 മണി മുതല്‍ 7 മണി വരെയാണ് പരിപാടി. ഹമദ് മെഡിക്കല്‍ ഓള്‍ഡ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 55824577, 70532522, 66489000
- March 23, 2021
വിമന്‍ ഇന്ത്യ ഖത്തര്‍ ‘ഗര്‍ഷോമിന്റെ വര്‍ത്തമാനങ്ങള്‍ ‘ ഇ-മാഗസിന് പ്രകാശനം ചെയ്തു
ദോഹ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിദ്ധീകരിച്ച ‘ഗര്‍ഷോമിന്റെ വര്‍ത്തമാനങ്ങള്‍ ‘ എന്ന ഇ-മാഗസിന് പ്രശസ്ത സാഹിത്യകാരി ബി.എം സുഹ്റ പ്രകാശനം ചെയ്തു. ‘സാഹിത്യ രംഗത്ത് സ്ത്രീകള്ക്ക്സ്വാതന്ത്ര്യം ആരും നീട്ടി വച്ചു തരുന്നതല്ല, നാം അത് പൊരുതി നേടിയെടുക്കണം.പ്രവാസ കഥകളുടെ ശാഖ തന്നെ ഉണ്ടാവണം, നമ്മുടെ അനുഭവങ്ങള്‍
- March 22, 2021
വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഇന്‍ ഖത്തര്‍ (ഫിന്‍ഖ്) പ്രസിഡന്റ് ബിജോയ് ചാക്കോ, വൈസ് പ്രസിഡന്റ് റീന തോമസ്, ജനറല്‍ സെക്രട്ടറി ഹാന്‍സ് ജേക്കബ് എന്നിവര്‍ക്ക് ഗ്രന്ഥകാരന് നേരിട്ട് സമ്മാനിച്ചു. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ്
- March 22, 2021
ഫറോക്ക് പ്രവാസി അസോസിയേഷന്, ഖത്തറിന് പുതിയ നേതൃത്വം
ദോഹ : കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റി നിവാസികളുടെ കൂട്ടായ്മയായ ഫറോക്ക് പ്രവാസി അസോസിയേഷന് ഖത്തറിന്റെ 2021-2023 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയി നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നിലവിലെ കമ്മിറ്റി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ ബോഡി
- March 21, 2021
78 ഇനം പരിസ്ഥിതി സൗഹൃദ പേപ്പര്‍ ഉല്പന്നങ്ങളുമായി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ സ്വയം പര്യാപ്തതയും പരിസ്ഥിതി സൗഹൃദ നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന 78 ഇനം പരിസ്ഥി സൗഹൃദ പേപ്പര്‍ ഉല്പന്നങ്ങളുമായി ഖത്തര്‍ മുന്നേറുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ഗുണമേന്മയുള്ള ഈ ഉല്പന്നങ്ങളില് ഖത്തറില്‍ നിര്‍മിച്ചത് എന്ന മുദ്ര രാജ്യത്തിന്റെ അഭിമാനബോധം വാനോളമുയര്‍ത്തുന്നതാണ്. ഖത്തര്‍ വിഷന്‍ 2030