Local News

മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെയാരംഭിക്കും, 37 രാജ്യങ്ങള്‍, 520 പ്രസാധകര്‍, പതിനെട്ടര ലക്ഷം പുസ്തകങ്ങള്‍

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. അറബ്, അന്താരാഷ്ട്ര പ്രസാധക സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു.

143 പുതിയ പുസ്തകങ്ങളുടെ പ്രകാശനം, 46 പാനല്‍ ചര്‍ച്ചകള്‍, 69 വര്‍ക്ക്‌ഷോപ്പുകള്‍, പ്രധാന വേദിയില്‍ നടക്കുന്ന 46 സെമിനാറുകള്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടും.

മെയ് 14 മുതല്‍ 23 വരെയാണ് പുസ്തക മേള