Breaking News
റാസ് ലഫാന്‍ അപകടം, ഇന്ത്യന്‍ എംബസിയില്‍ നേരിട്ടെത്തി അനുശോചനമറിയിച്ച് ഖത്തര്‍ ഊര്‍ജ മന്ത്രി

ജൂണ്‍ 21 ന് റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുണ്ടായ അപകടത്തില്‍ 12 ഇന്ത്യക്കാര്‍ മരിച്ചതില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നേരിട്ടെത്തി അനുശോചനമറിയിച്ച് ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ സഅദ് ബിന്‍ ഷെരീദ അല്‍ കഅബി
അംബാസഡര്‍ വിപുല്‍ മന്ത്രിയെ സ്വീകരിച്ചു. ദാരുണമായ അപകടത്തില്‍ ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഖത്തര്‍ അധികൃതര്‍ നല്‍കിയ ദയാപ്രവൃത്തിക്കും പിന്തുണയ്ക്കും അംബാസഡര്‍ വിപുല്‍ നന്ദി പറഞ്ഞു.


