കെയര്‍ ദോഹ സി.വി ക്ലിനിക്കും ഇന്റര്‍വ്യൂ മാസ്റ്റര്ക്ലാസും സംഘടിപ്പിച്ചു

ദോഹ: കരിയര്‍ അസിസ്റ്റന്‍സ്, റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ദ ഫസ്റ്റ് ഇംപ്രഷന്‍ മാറ്റേര്‍സ്, സീക്രട്സ് ടു ഇന്റര്‍വ്യൂ സക്സസ് ആന്റ് സി വി എന്ന വിഷയത്തെ ആസ്പദമാക്കി സി.വി ക്ലിനിക്കും ഇന്റര്‍വ്യൂ മാസ്റ്റര്ക്ലാസും സംഘടിപ്പിച്ചു.
പരിപാടി യൂത്ത് ഫോറം വൈസ് പ്രസിഡന്റ് റഷാദ് മുബാറക് ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ മികച്ച രീതിയില്‍ തയ്യാറാവേണ്ട ആവശ്യകതയും പ്രൊഫഷണല്‍ നിലവാരമുള്ള സി.വി, ആത്മവിശ്വാസത്തോടെയുള്ള ഇന്റര്‍വ്യൂ പ്രകടനം എന്നിവ ഓരോ ഉദ്യോഗാര്‍ഥിയുടെയും വിജയത്തിന് നിര്‍ണായകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. യുവജനങ്ങള്‍ തൊഴില്‍ നൈപുണ്യങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിക്കുകയും ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തുടര്‍ന്ന് നടന്ന ഇന്റര്‍വ്യൂ മാസ്റ്റര്‍ക്ലാസില്‍ ശബീര്‍ ഹമീദ് ഇന്റര്‍വ്യൂവിന്റെ വിവിധ ഘട്ടങ്ങളില്‍ വിജയകരമായി മുന്നേറുന്നതിനുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ പങ്കുവെച്ചു. അഭിമുഖങ്ങളില്‍ സാധാരണ നേരിടുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികള്‍ മോക്ക് ഇന്റര്‍വ്യൂകളിലൂടെ അനുഭവം പകര്‍ന്നു നല്കി. ആശയവിനിമയ നൈപുണ്യം, ആത്മവിശ്വാസം, വ്യക്തിത്വ അവതരണം, തൊഴിലുടമകളുടെ പ്രതീക്ഷകള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഷംസീര്‍ അബൂബക്കര്‍ പ്രൊഫഷണല്‍ സി.വി തയ്യാറാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങളും, സി.വി രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ആധുനിക രീതികളും വിശദീകരിച്ചു. സംശയനിവാരണ സെഷനും പങ്കെടുത്തവര്‍ക്ക് ഏറെ പ്രയോജനകരമായി.
തൊഴില്‍ അന്വേഷിക്കുന്നവര്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ എന്നിവരടക്കം നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും മത്സരാധിഷ്ഠിതമായ തൊഴില്‍ വിപണിയില്‍ ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനും സഹായകമായ പ്രായോഗിക അറിവുകളും പരിശീലനവും ലഭിച്ചതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ തൊഴില്‍, വിദ്യാഭ്യാസ, ഗവേഷണ, നൈപുണ്യ വികസന മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് കെയര്‍
