സഫാരി ഗ്രൂപ്പ് അല്‍ ഗറാഫ എസ്ദാന്‍ മാളിലെ വിപുലീകരിച്ച ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഉദ്ഘാടനംചെയ്തു

സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീനും മറ്റു മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്നാണ് അല്‍ ഗറാഫ എസ്ദാന്‍ മാളിലെ വിപുലീകരിച്ച ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഉദ്ഘാടനം
ചെയ്തത്.
ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനായാസമാക്കുന്നതിനും ഗുണമേന്മ നിറഞ്ഞ സാധനങ്ങള്‍ കൂടുതല്‍ വൈവിധ്യങ്ങളോടെ ലഭ്യമാക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടുകൊണ്ടാണ് സഫാരി തങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഒന്നാം നിലയിലേക്ക് വിപുലീകരിച്ച് തുറന്ന് പ്രലര്ത്തനമാരംഭിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഖത്തറിലെ മാത്രമല്ല, ജിസിസിയുടെ തന്നെ റീട്ടെയില്‍ ചരിത്രത്തില്‍ തന്നെ മറ്റാര്‍ക്കും അനുകരിക്കാനാകാത്ത രീതിയിലുള്ള പ്രമോഷനാണ് സഫാരി അവതരിപ്പിക്കുന്നത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്, എസ്ദാന്‍ മാള്‍- അല്‍ ഗറാഫ ഔട്ലെറ്റ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും യാതൊരുവിധ പര്‍ച്ചേസും കൂടാതെ തന്നെ തികച്ചും സൗജന്യമായി ഒരു എം.ജി എം- 3, 2026 മോഡല്‍ കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് വിസിറ്റ് ആന്‍ വിന് മെഗാ പ്രമോഷനിലൂടെ സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതും ഉദ്ഘാടന ദിനം മുതല്‍ വെറും 14 ദിവസത്തിനുള്ളില്‍ വിജയിയെ കണ്ടെത്തുന്നു എന്നതാണ് ഈ വിസിറ്റ് ആന്റ് വിന് പ്രമോഷന്റെ ആകര്‍ഷണീയത.
ഉദ്ഘാടന ദിവസം 2026 ജൂലൈ 30 മുതല്‍ 12 ഓഗസ്റ്റ് വരെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ ഔട്ലെറ്റില് മാത്രമാണ് ഈ വിസിറ്റ് ആന്റ് വിന് പ്രമോഷന് ലഭ്യമാകുക. ആഗ്സ്റ്റ് 13 ന് സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ ഔട്ലെറ്റില് വെച്ചു തന്നെ നറുക്കെടുപ്പും നടക്കും.
ഡിസംബര്‍ 10, 2025ന് സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ ഔട്ലെറ്റിന്റെ ഉദ്ഘാടന വേളയില്‍, യാതൊരുവിധ പര്‍ച്ചേസും ഇല്ലാതെ സന്ദര്‍ശകര്‍ക്കായി സൗജന്യ കൂപ്പണിലൂടെ രണ്ട് ടെസ്ല കാറുകള്‍ സമ്മാനമായി നല്കി സഫാരി ചരിത്രം കുറിച്ചിരുന്നു. ആ വന്‍ വിജയത്തിന്റെ മാതൃക പിന്തുടര്ന്നാണ് വിപുലീകരിച്ച പുതിയ സഫാരിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇത്തവണയും പര്‍ച്ചേസ് നിബന്ധനകളൊന്നുമില്ലാതെ പുത്തന്‍ എം.ജി എം- 3, 2026 മോഡല്‍ കാര്‍ സമ്മാനമായി നല്‍കുന്നതെന്നും സഫാരി പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
വിപുലീകരിച്ച പുതിയ നിലയില്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ റെഡിമേഡ് ആന്റ് ഗാര്‍മെന്റ്സ്, ഫുട്വെയര്, സ്റ്റേഷനറി, ടോയ്സ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പ്രമുഖ ആഗോള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ വിലക്കുറവില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളോടെ ലഭ്യമാകും. ഇതിനു പുറമേ, ഈ പ്രത്യേക ഔട്ട്ലെറ്റിനായി മാത്രമായി അതിശയിപ്പിക്കുന്ന വിലകുറവില്‍ വന്‍ ഓഫറുകളും ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്ന് സഫാരി മാനേജ്മെന്റ് അറിയിച്ചു.
തങ്ങളുടെ എസ്ദാന്‍ മാള്‍ ഔട്ട്ലെറ്റിന് ലഭിച്ച വന്‍ ജനപ്രീതി മുന്‍നിര്‍ത്തിയാണ് ഉയര്‍ന്ന നിലവാരത്തിലുള്ള പുതിയൊരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ കൂടി ഒന്നാം നിലയില്‍ ആരംഭിക്കുന്നതെന്ന് സഫാരി മാനേജ്മെന്റ് വ്യക്തമാക്കി.
ഇതോടൊപ്പം തന്നെ സഫാരിയുടെ ഏത് ഔട്ലെറ്റില് നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകള്‍ സ്വന്തമാക്കാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്.
