Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സഫാരിയുടെ എട്ടാമത് ഔട്ട്‌ലെറ്റ് ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും

ദോഹ: ഖത്തറിലെ റീട്ടെയില്‍ രംഗത്ത് രണ്ടു പതിറ്റാണ്ടിലേറെയായി വ്യത്യസ്തമായ വിപണന ശൈലികൊണ്ടും ഉപഭോക്ത്യ കേന്ദ്രീകൃത സേവനങ്ങളിലൂടെയും സമാനതകളില്ലാത്ത പ്രമോഷനുകളിലൂടെയും ജനഹൃദയങ്ങളില്‍ ഇടം നേടിയ സഫാരി ഗ്രൂപ്പ്, തങ്ങളുടെ എട്ടാമത് ഔട്ട്‌ലെറ്റായ സഫാരി ഷോപ്പിംഗ് സെന്റര്‍ – ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജ് 2026 ഓഗസ്റ്റ് 3ന് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. റീട്ടെയില്‍ മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

2005 മേയ് 5ന് സല്‍വ റോഡില്‍ ആദ്യ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന് തുടക്കം കുറിച്ച സഫാരി ഗ്രൂപ്പ് ഖത്തറിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന ഒരു സ്ഥാപനമാണ്. ഖത്തറിന് പുറത്തുനിന്ന് പ്രവര്‍ത്തനം ആരംഭിച്ച നിരവധി വന്‍കിട റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കിടയില്‍, അനുകരണങ്ങള്‍ക്ക് വഴങ്ങാതെ ഉപഭോക്ത്യ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യത്യസ്തമായ വിപണന തന്ത്രങ്ങളിലൂടെയാണ് സഫാരി വളര്‍ച്ച കൈവരിച്ചത്. മിതമായ ലാഭവിഹിതം മാത്രം ഈടാക്കി മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന നയമാണ് സഫാരിയെ എപ്പോഴും വേറിട്ടുനിര്‍ത്തുന്നത്.

എട്ടാമത് ഔട്ട്‌ലറ്റ്‌ലെറ്റ്‌ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വമ്പിച്ച സമ്മാന പദ്ധതിയാണ് സഫാരി ഒരുക്കിയിരിക്കുന്നത്. സഫാരി ഷോപ്പിംഗ് സെന്റര്‍ – ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജ് ശാഖ സന്ദര്‍ശിക്കുന്ന ഏവര്‍ക്കും യാതൊരു വാങ്ങലും കുടാതെ സൗജന്യമായി നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ഈ ‘വിസിറ്റ് ആന്‍ഡ് വിന്‍’ പ്രമോഷനിലൂടെ രണ്ട് ഷെവര്‍ലെ ക്യാപ്റ്റിവ കാറുകളാണ് സമ്മാനമായി നല്‍കുന്നത്.

2026 ഓഗസ്റ്റ് 3 മുതല്‍ നവംബര്‍ 4 വരെ നീളുന്ന പ്രമോഷനില്‍ ഒന്നാം നറുക്കെടുപ്പ് സെപ്റ്റംബര്‍ 17 ന് നടത്തുകയും ഒരു വിജയിക്ക് ഷെവര്‍ലെ ക്യാപ്റ്റിവ കാര്‍ സമ്മാനിക്കുകയും ചെയ്യും. രണ്ടാം നറുക്കെടുപ്പ് നവംബര്‍ 5ന് നടക്കും. ഈ നറുക്കെടുപ്പിലും ഒരു വിജയിക്ക് ഷെവര്‍ലെ ക്യാപ്റ്റിവ കാര്‍ ലഭിക്കും. പ്രമോഷന്‍ സഫാരി ഷോപ്പിംഗ് സെന്റര്‍ – ജി.ഡബ്ല്യു.സി ലോജിസ്റ്റിക് വില്ലേജ് ശാഖയില്‍ മാത്രം ലഭ്യമായിരിക്കും.
പുതിയ ശാഖയില്‍ ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കുന്ന വിപുലമായ ഉല്‍പ്പന്ന ശേഖരവും സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള പഴങ്ങള്‍, പച്ചക്കറികള്‍, ഫ്രഷ് മീന്‍, മാംസം, ദിവസേന പുതുമയോടെ തയ്യാറാക്കുന്ന ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഹോട്ട് ഫുഡ് വിഭവങ്ങള്‍ എന്നിവയ്ക്ക് പുറമെ കളിപ്പാട്ടങ്ങള്‍, സ്റ്റേഷനറി ഉല്‍പ്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്സ്, പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിപുലമായ ശേഖരവും ലഭ്യമാകും. പരിശീലനം ലഭിച്ച ജീവനക്കാരും വേഗതയേറിയ ബില്ലിംഗ് സംവിധാനവും ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കും.

എട്ടാമത് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനത്തോടെ ഖത്തറിലെ വിവിധ മേഖലകളിലേക്കുള്ള സേവന വ്യാപനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സഫാരി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ പുതിയ ഔട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ അറിയിച്ചു.

Related Articles

Back to top button