Local News
ഈത്തപ്പഴമേളയില്‍ ഇതുവരെ 61,000 സന്ദര്‍ശകര്‍ , 107,999 കിലോഗ്രാം വില്‍പ്പന

സൂഖ് വാഖിഫില്‍ നടക്കുന്ന പതിനൊന്നാമത് ലോക്കല്‍ ഈത്തപ്പഴമേളയില്‍ ഇതുവരെ 61,000 സന്ദര്‍ശകരെത്തിയതായും , വിവിധ ഇനങ്ങളിലായി 107,999 കിലോഗ്രാം ഈത്തപ്പഴം വില്‍പ്പന നടന്നതായും അധികൃതര്‍ അറിയിച്ചു.
സൂഖ് വാഖിഫിലെ കിഴക്കന്‍ സ്‌ക്വയറില്‍ എല്ലാ ദിവസവും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും, ഞായറാഴ്ച മുതല്‍ വ്യാഴം വരെയും, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെയും ഉത്സവം സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. ഈത്തപ്പഴ മേള ഓഗസ്റ്റ് 10 വരെ തുടരും.

