Breaking News

ഇറാന്‍ പൈലറ്റുമാരുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി ഇറാന്റെ ഒരു സാങ്കേതിക സംഘത്തെ അയയ്ക്കാനുള്ള ക്ഷണം ഇപ്പോഴും നിലനില്‍ക്കുന്നു

ഇറാന്‍ പൈലറ്റുമാരുമായി ബന്ധപ്പെട്ട തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി ഇറാന്റെ ഒരു സാങ്കേതിക സംഘത്തെ അയയ്ക്കാനുള്ള ക്ഷണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍-അന്‍സാരി വ്യക്താക്കി. ഈ ക്ഷണം മുമ്പ് ടെഹ്റാനിലേക്ക് ഔദ്യോഗികമായി നല്‍കിയിരുന്നു, പക്ഷേ അവര്‍ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.