പ്രദീപ് മേനോന് ഇന്ത്യന്‍ മീഡിയ ഫോറം സ്നേഹാദരവ്

ഖത്തറിലെ 35 വര്‍ഷത്തെ സജീവമായ പ്രവാസജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും ഐ.എം.എഫ്. സ്ഥാപക അംഗവും മുന്‍ പ്രസിഡന്റും അമൃത ടി.വി. റിപ്പോര്‍ട്ടറുമായിരുന്ന പ്രദീപ് മേനോനും കുടുംബത്തിനും ഇന്ത്യന്‍ മീഡിയ ഫോറം സ്നേഹാദരവ് നല്കി
സൈത്തൂന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഒ.കെ. പരുമല അധ്യക്ഷത വഹിച്ചു. സാദിഖ് ചെന്നാടന്‍, ഷഫീഖ് അറക്കല്‍, ഹാരിസ് , മുഹമ്മദ് റഫീഖ് തങ്കയത്തില്‍, അബ്ബാസ്, റഫീഖ്, ഡോ.അമാനുല്ല വടക്കാങ്ങര, നിഷാദ് ഗുരുവായൂര്‍ , പി.വി.എ. നാസര്‍ സംസാരിച്ചു.
