ഖത്തറില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗത സേവനങ്ങള്‍ക്ക് അനുമതി പത്ത് കമ്പനികള്‍ക്ക് മാത്രം

ഖത്തറില്‍ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗത സേവനങ്ങള്‍ക്ക് അനുമതിയുള്ളത്
ഊബര്‍, കര്‍വ (കര്‍വ ടെക്നോളജീസ്) ബദ്ര്‍ഗോ, ആബിര്‍, റൈഡ്, ഇസ്ഗോ, വെര്2ഗോ, ഐഡ്രൈവര്, വാസല്‍ 2ഗോ, ക്യുഗ്ലൈഡ് എന്നീ പത്ത് കമ്പനികള്‍ക്ക് മാത്രമാണെന്ന് ഗതാഗത മന്ത്രാലയം ഓര്‍മിപ്പിച്ചു.
സുരക്ഷിതവും നിയന്ത്രിതവുമായ ഗതാഗത സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗത സേവനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ ലൈസന്‍സുള്ള കമ്പനികളെ മാത്രം ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രാലയം താമസക്കാരെയും പൗരന്മാരെയും സന്ദര്‍ശകരെയും ഓര്‍മ്മിപ്പിച്ചു.
