ഖലാണ്ടിയ പരിശീലന കേന്ദ്രത്തിലേക്ക് ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

അധിനിവേശ കിഴക്കന്‍ ജറുസലേമില്‍, ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി ഫോര്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ (ഡചഞണഅ) നടത്തുന്ന ഖലാണ്ടിയ പരിശീലന കേന്ദ്രത്തിലേക്ക് ഇസ്രായേല്‍ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്‌നമായ ലംഘനവും അന്താരാഷ്ട്ര ഇച്ഛാശക്തിയോടുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് ഖത്തര്‍ വിലയിരുത്തി.
