Local News

ന്യൂ ഗുഡ് വില്‍ കാര്‍ഗോയും റോക്ക പവര്‍ ജിമ്മും ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ: ന്യൂ ഗുഡ്വില്‍ കാര്‍ഗോയും റോക്ക പവര്‍ ജിമ്മും സംയുക്തമായി കല്ല്യാണപ്പന്തല്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഓണാഘോഷം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ വേദിയായി മാറി.

സ്ഥാപനങ്ങളുടെ മാനേജ്‌മെന്റും ജീവനക്കാരും ഒരുമിച്ചുചേര്‍ന്ന ആഘോഷത്തില്‍ പരമ്പരാഗത ഓണസദ്യയും സൗഹൃദ സംഗമവും നടന്നു.ജോലിത്തിരക്കുകള്‍ക്കിടയിലും ഒരേ കുടുംബമെന്ന മനസ്സോടെ ജീവനക്കാരെ ഒരുമിപ്പിച്ച ഈ സംഗമം ഏറെ ഹൃദയസ്പര്‍ശിയായ അനുഭവമായി.

മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ജനറല്‍ മാനേജര്‍ നിഖില്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി