Local News

സഫാരിയുടെ പുതിയ ഔട്ട്‌ലെറ്റ് ഷഹാനിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു


സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഒമ്പതാമത് ഔട്ട്‌ലെറ്റ് ഖത്തറിലെ ഷഹാനിയയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, മുഖ്യാതിഥി ഷഹാനിയ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‌സ് മുബാറക് അല്‍ ഹജ്രി,സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ സുരേന്ദ്രനാഥ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) തമര്‍ എല്‍ സെയിദ്, എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം 24 മണിക്കൂറും ഷഹാനിയയിലെ ഔട്ട്‌ലെറ്റ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് സഫാരി ഗ്രൂപ്പ് അറിയിച്ചു. കൂടാതെ
വിസിറ്റ് ആന്റ് വിന്‍ പ്രമോഷനിലൂടെ യാതൊരുവിധ പര്‍ച്ചേസും കൂടാതെ തന്നെ സഫാരി ഔട്ട്‌ലെറ്റ് സന്ദര്‍ശിക്കുന്ന ആര്‍ക്കും യാതൊരുവിധ പര്‍ച്ചേസും കൂടാതെ സൗജന്യമായി ലഭിക്കുന്ന കൂപ്പണിലൂടെ 2 ഷെവര്‍ലെ കാപ്റ്റിവ 2025 മോഡല്‍ കാറുകള്‍ സമ്മാനമായി ലഭിക്കുന്നതിനുള്ള അവസരമാണ് സഫാരി ഒരുക്കിയിരിക്കുന്നത് . 2026 ഓഗസ്റ്റ് 3 മുതല്‍ നവംബര്‍ 4 വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 സെപ്റ്റംബര്‍ 17-ന് ലോജിസ്റ്റിക് വില്ലേജിലെ സഫാരി ഔട്ട്‌ലെറ്റിലും രണ്ടാമത്തെ നറുക്കെടുപ്പ് നവംബര്‍ 5-ന് ഷഹാനിയയിലെ പുതിയ ഔട്ലെറ്റിലും വച്ച് നടക്കുന്നതാണ്.