ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രഥമ ബിസിനസ് ശ്രേഷ്ഠത പുരസ്‌കാരം കുര്യന്‍ സി. ഐപ്പിന്

ദോഹ: മധ്യതിരുവിതാംകൂറില്‍ നിന്നുള്ള പ്രവാസി മലയാളി സമൂഹത്തില്‍ ബിസിനസ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പ്രമുഖ വ്യവസായി കുര്യന്‍ സി. ഐപ്പിന് (തമ്പു) ഫ്രണ്ട്‌സ് ഓഫ് തിരുവല്ലായുടെ ഖത്തര്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ബിസിനസ് ശ്രേഷ്ഠത പുരസ്‌കാരം
ഖത്തറിലെ പ്രമുഖ സ്ഥാപനമായ എയ്‌റോ ഫ്രൈറ്റ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ കുര്യന്‍ സി. ഐപ്പിന് ഈ പുരസ്‌കാരം സെപ്റ്റംബര്‍ 4-ന് നടക്കുന്ന ഫോട്ടാ ഓണാഘോഷ പരിപാടിയില്‍ വെച്ച് തിരുവല്ല എം.എല്‍.എ. അഡ്വ. വര്‍ഗീസ് മാമ്മന്‍ സമ്മാനിക്കും.
വളരെ ചെറിയ രീതിയില്‍ തന്റെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കുര്യന്‍ സി. ഐപ്പ്, കഠിനാധ്വാനത്തിലൂടെയും ദീര്‍ഘവീക്ഷണത്തിലൂടെയും ഇന്ന് ശ്രദ്ധേയനായ ഒരു സംരംഭകനായി വളര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചുകൊണ്ട് പുതിയ വളര്‍ച്ചയുടെ വഴികള്‍ തേടുകയാണ്.
ലോജിസ്റ്റിക്‌സ്, ചരക്ക് ഗതാഗതം, ബിസിനസ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പിച്ച അദ്ദേഹം ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയിലേക്കും തന്റെ സംരംഭക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ചുവടുവെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കുര്യന്‍ സി. ഐപ്പിന് ഫോട്ടായുടെ പ്രഥമ ബിസിനസ് ശ്രേഷ്ഠത പുരസ്‌കാരം നല്‍കുന്നതിനുള്ള തീരുമാനം ഫോട്ടായുടെ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് എടുത്തത്.
യോഗത്തില്‍ പ്രസിഡന്റ് തോമസ് കുര്യന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോണ്‍ സി. എബ്രഹാം, ജനറല്‍ സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ജിജി ജോണ്‍, റോബിന്‍ എബ്രഹാം കോശി, നിതിന്‍ മാത്യു, അനു എബ്രഹാം, ബ്ലൂമി വര്‍ഗീസ്, എബിന്‍ പയ്യനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
