Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ കസ്റ്റംസ്

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍, ഹാഷിഷ്, ഷാബു (ക്രിസ്റ്റല്‍ മെത്ത്) എന്നിവ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.

യാത്രക്കാരന്റെ ലഗേജ് പരിശോധനയ്ക്കിടെയാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതെന്ന് ജനറല്‍ കസ്റ്റംസ് അതോറിറ്റി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. നിരോധിത വസ്തുക്കള്‍ മിഠായി റാപ്പറുകളില്‍ ഒളിപ്പിച്ച് മിഠായി കഷണങ്ങള്‍ക്കിടയില്‍ സുരക്ഷിതമായി പൊതിഞ്ഞ നിലയിലായിരുന്നു. 1.5 കിലോഗ്രാം ഹാഷിഷും 370 ഗ്രാം ഷാബുവുമാണ് പിടികൂടിയത്.