മരുഭൂമിയിലെ കാത്തിരിപ്പ്

ഖാലിദ് കെ. വി.
തിളങ്ങുന്നു മരുഭൂമി,
തീക്കനലായ് പടരുന്നു ചൂട്;
എരിയുന്നു എന്‍ മേനി,
ഉരുകുന്നു ഉള്ളിലെ നൊമ്പരവും.
സഹിക്കുവാനാവില്ലീ ചൂട്,
സഹിക്കുവാനാവില്ലീ ഏകാന്തതയും;
തണുത്തൊരു കാറ്റിന് തലോടലിനായി
കേഴുന്നു ഞാന്‍ ഈ മണല്ക്കാട്ടില്.
വാടിയൊരു പൂവിന് ദാഹംപോലെ,
മേഘത്തണലിനായി കാത്തിരിക്കുന്നു ഞാന്‍;
ഒരു തുള്ളി കുളിര്‍മഴയ്ക്കായി,
ഒരു നിശ്വാസം കാറ്റിനായി…
ഈ അനന്തമായ മണല്‍പ്പരപ്പില്‍
എന്‍ പ്രതീക്ഷ മാത്രം പച്ചപിടിക്കുന്നു
നാളെ വരുമെന്നൊരു കുളിര്ക്കാറ്റിനായി
ഞാനിവിടെ കാത്തിരിക്കുന്നു
