മികവിന്റെ നേട്ടങ്ങള്‍ക്ക് അംഗീകാരം; ഡോം ഖത്തര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ദോഹ: മലപ്പുറം ജില്ലക്കാരായ ഖത്തര്‍ പ്രവാസികളുടെ വിവിധ മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അംഗീകാരമായി ഡയസ്പോറ ഓഫ് മലപ്പുറം ഏര്‍പ്പെടുത്തിയ ഡോം ഖത്തര്‍ എക്സലന്‍സ് അവാര്‍ഡുകള്‍ മല്‍ഹാര്‍ സീസണ് 3 യുടെ വേദിയില്‍ വിതരണം ചെയ്തു.
കല, സാമൂഹിക പ്രവര്‍ത്തനം, വിദ്യാഭ്യാസം, കായികം എന്നീ നാല് മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കിയത്.
സാമൂഹിക പ്രവര്‍ത്തനത്തിന് അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, വിദ്യാഭ്യാസത്തിന് ഡോ. അമാനുല്ല വടക്കാങ്ങര, കലാരംഗത്തിന് അബ്ദുല്‍ കരീം (കരീം ഗ്രാഫി), കായികരംഗത്തിന് ജസാ മറിയം എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവന രംഗത്തും സജീവമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി നിരവധി പ്രവാസികള്‍ക്ക് നിയമ, സാമ്പത്തിക, സാമൂഹിക അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചുവരുന്നു.
ഡോ. അമാനുല്ല വടക്കാങ്ങരക്ക് വിദ്യാഭ്യാസ രംഗത്തെ ദീര്‍ഘകാല സേവനത്തിനും സംഭാവനകള്‍ക്കുമാണ് പുരസ്കാരം സമ്മാനിച്ചത്. ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ അറബിക് ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവിയായി ഒരു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച അദ്ദേഹം നൂറിലധികം പുസ്തകങ്ങളുടെ രചയിതാവാണ്.
അബ്ദുല്‍ കരീം (കരീം ഗ്രാഫി) ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമകാലിക അറബി കാലിഗ്രാഫി കലാകാരനാണ്. ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022, എഎഫ്സി ഏഷ്യന്‍ കപ്പ് 2023, ദുബായ് വേള്‍ഡ് കപ്പ് 2024 തുടങ്ങിയ അന്താരാഷ്ട്ര വേദികളിലും അബ്ദുല്‍ കരീം കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. കലാരംഗത്തെ സംഭാവനകള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസയും ലഭിച്ചിട്ടുണ്ട്.
കായികരംഗത്ത് ജസാ മറിയം ഖത്തര്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമിനെയും വനിതാ അണ്ടര്‍ 19 ടീമിനെയും പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. 2026ലെ വിവിധ ടൂര്‍ണമെന്റുകളിലായി ഒമ്പത് വിക്കറ്റുകള്‍ നേടി.
മലപ്പുറം പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിലെ മികവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡുകള്‍ മല്‍ഹാര്‍ സീസണ് ത്രീയിലെ ശ്രദ്ധേയമായ ചടങ്ങായി. എ.പി. മണികണ്ഠന്, ഖാലിദ് ഫഖ്രു, ഉസ്മാന് കല്ലന്, ഷാനവാസ് ബാവ എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
പ്രസിഡന്റ് ഉസ്മാന് കല്ലന്, ജനറല്‍ സെക്രട്ടറി സിദ്ധീഖ് വാഴക്കാട്, ട്രഷറര്‍ സൗമ്യപ്രദീപ്, ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, വൈസ് പ്രസിഡന്റ്മരായ സി കെ അബ്ദുല്‍ അസീസ്, രതീഷ് കക്കോവ്, പിസി നൗഫല്‍ കട്ടുപ്പാറ, അബ്ദുല്‍ റഷീദ് പി പി, ഡോ ഷഫീക് താപ്പി മമ്പാട്, സെക്രട്ടറിമാരായ സുരേഷ് ബാബു പണിക്കര്‍, അബി ചുങ്കത്തറ, ഷംല ജാഫര്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു
