Breaking News

വിസ കാര്‍ഡ് ഉടമകള്‍ക്ക് ഫിഫ അണ്ടര്‍ -17 ലോകകപ്പ് ടിക്കറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം

ദോഹ: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഖത്തര്‍ 2026-ന് ഒരു മാസം മാത്രം ശേഷിക്കെ, ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. www.roadtoqatar.qa എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ ലഭ്യമാവുക. വിസ കാര്‍ഡ് ഉടമകള്‍ക്കായി പ്രത്യേക മുന്‍കൂര്‍ വില്‍പ്പന (ുൃലമെഹല) ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പ്പന 2026 ഒക്ടോബര്‍ 26-ന് ആരംഭിക്കും.

നവംബര്‍ 19 മുതല്‍ ഡിസംബര്‍ 13 വരെ അസ്പയര്‍ സോണിലെ അത്യാധുനിക കോമ്പറ്റീഷന്‍ കോംപ്ലക്‌സിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം അരങ്ങേറുക. 48 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ആകെ 104 മത്സരങ്ങളാണുള്ളത്; ഒരു ദിവസം എട്ട് മത്സരങ്ങള്‍ വരെ നടക്കും.

എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭ്യമാവുക. ‘ഡേ പാസ്’ എന്ന രീതിയിലുള്ള ടിക്കറ്റുകള്‍ ആരാധകര്‍ക്ക് ഒരു ദിവസം ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ അവസരമൊരുക്കുന്നു. കൂടാതെ, ‘ഫാന്‍ സോണില്‍’ നടക്കുന്ന സാംസ്‌കാരിക, വിനോദ പരിപാടികളിലും പങ്കെടുക്കാം; ഒരു ഫുട്‌ബോള്‍ ഉത്സവത്തിന് സമാനമായ ആവേശകരമായ അന്തരീക്ഷമായിരിക്കും ഇവിടെയുണ്ടാവുക. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കായി ഒരു ദിവസത്തേക്ക് 20 ഖത്തര്‍ റിയാല്‍ നിരക്കിലാണ് ‘ഡേ പാസുകള്‍’ ലഭ്യമാവുക. ഒരു വ്യക്തിക്ക് ഒരു മത്സര ദിവസത്തേക്ക് പരമാവധി ആറ് ‘ഡേ പാസുകള്‍’ വരെ വാങ്ങാവുന്നതാണ്.