അമിക്കസ് പോപ്പുലോ; നിയമസേവന രംഗത്തെ വേറിട്ട സാന്നിധ്യം

അമാനുല്ല വടക്കാങ്ങര
ദോഹ: നിയമോപദേശം മുതല്‍ കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കല്‍ വരെ, വാണിജ്യ തര്‍ക്കങ്ങള്‍ മുതല്‍ കോര്‍പ്പറേറ്റ് നിയമസേവനങ്ങള്‍ വരെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് നിയമസേവന രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ് അമിക്കസ് പോപ്പുലോ . ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ രാജ്യാന്തര നിയമസേവന സംരംഭം ഖത്തറിലും സജീവമാണ്.
ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി നിയമരംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തും പ്രാവീണ്യവുമുള്ള അഡ്വ. സജിമോന്‍ കാരക്കുറ്റിയാണ് സ്ഥാപനത്തിന്റെ സ്ഥാപകന്‍. നിയമരംഗത്തെ ദീര്‍ഘകാല പരിചയവും വിവിധ രാജ്യങ്ങളിലെ നിയമവിദഗ്ധരുമായുള്ള പ്രൊഫഷണല്‍ ബന്ധങ്ങളും പ്രയോജനപ്പെടുത്തി പ്രവാസികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ആവശ്യമായ നിയമപിന്തുണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിക്കസ് പോപ്പുലോയ്ക്ക് രൂപം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ്, ഖത്തര്‍, ഇന്ത്യയിലെ കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്ത്തനസാന്നിധ്യമുള്ള സ്ഥാപനം നിയമോപദേശം, കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കല്‍, വാണിജ്യ തര്‍ക്കങ്ങളുടെ പരിഹാരം, കരാറുകളുമായി ബന്ധപ്പെട്ട നിയമകാര്യങ്ങള്‍, കോര്‍പ്പറേറ്റ് നിയമസേവനങ്ങള്‍, കോടതി നടപടികളുമായി ബന്ധപ്പെട്ട ഏകോപനം തുടങ്ങിയ മേഖലകളില്‍ സേവനങ്ങള്‍ നല്കിവരുന്നു.
പ്രവാസികള്‍ക്കും സംരംഭകര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ നിയമപരമായ നടപടിക്രമങ്ങള്‍ പലപ്പോഴും സങ്കീര്‍ണമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ നിയമോപദേശവും അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും നിര്‍ണായകമാണ്. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിയമരംഗത്തെ വൈദഗ്ധ്യവും രാജ്യാന്തര പ്രൊഫഷണല്‍ ബന്ധങ്ങളും സമന്വയിപ്പിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
നിയമരംഗത്തെ അനുഭവസമ്പത്ത്, ദീര്‍ഘവീക്ഷണം, സംരംഭകത്വ മികവ് എന്നിവ കൈമുതലാക്കി അഡ്വ. സജിമോന്‍ കാരക്കുറ്റി വളര്‍ത്തിയെടുത്ത അമിക്കസ് പോപ്പുലോ, ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്കും ബിസിനസ് സമൂഹത്തിനും നിയമസേവനങ്ങള്‍ ലഭ്യമാക്കുന്ന ശ്രദ്ധേയമായ സംരംഭമായി മുന്നേറുകയാണ്.
