പതിനാറാമത് മിലിപ്പോള്‍ ഖത്തര്‍ 2026 ഉദ്ഘാടനം ചെയ്തു

ആഭ്യന്തര സുരക്ഷയ്ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കുമായുള്ള ആഗോള പ്രദര്‍ശനമായ മിലിപോള്‍ ഖത്തര്‍ 2026 പതിനാറാമത് പതിപ്പ് ആഭ്യന്തര മന്ത്രിയും ‘ലെഖ്വിയ’ (ആഭ്യന്തര സുരക്ഷാ സേന) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 22 വരെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലാണ് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ മൂന്നു ദിവസത്തെ പ്രദര്‍ശനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 270 കമ്പനികള്‍ പങ്കെടുക്കുന്ന മിലിപ്പോള്‍ 2026 ലോകമെമ്പാടുമുള്ള മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഈ പ്രദര്‍ശനം ഒരേ വേദിയില്‍ അണിനിരത്തുന്നു
