മാര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഏഴാമത് ശാഖയിലേക്ക്; കെട്ടിട കരാറില്‍ ഒപ്പുവെച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മാര്‍സ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏഴാമത് ശാഖ ആരംഭിക്കുന്നതിനായി പുതിയ കെട്ടിടത്തിനുള്ള കരാര്‍ ഒപ്പുവെച്ചു. ഖാലിദ് അല്‍ യാഫി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുതിയ ശാഖ ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
ഒക്ടോബര്‍ 19ന് സിഗ്നേച്ചര്‍ ബൈ മാര്‍സ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഖാലിദ് അല്‍ യാഫി ഗ്രൂപ്പ് സ്ഥാപകരായ ഖാലിദ് മുഹമ്മദ് സെയ്ഫ് അല്‍ യാഫി, സെയ്ഫ് മുഹമ്മദ് സെയ്ഫ് അല്‍ യാഫി എന്നിവര്‍ പങ്കെടുത്തു.
മാര്‍സ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഡയറക്ടര്‍ ഗഫൂര്‍ കണ്ടോത്ത്, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍, ബയിംഗ് മാനേജര്‍ നിസാര്‍ കാപ്പിക്കണ്ടി* എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഖത്തറിലെ റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മാര്‍സ ഗ്രൂപ്പ് ഏഴാമത് ശാഖയ്ക്കായി ഒരുങ്ങുന്നത്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും മികച്ച സേവനവും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പുതിയ കരാര്‍ മാര്‍സ ഗ്രൂപ്പിന്റെ വളര്‍ച്ചയിലെ മറ്റൊരു സുപ്രധാന നേട്ടമായി മാറി.
