അല്‍ ലുലുവാ ഓഫീസ് ഫോര്‍ റിക്രൂട്ട്മെന്റ് ഓഫ് വര്‍ക്കേഴ്സ്’ തൊഴില്‍ മന്ത്രാലയം അടച്ചുപൂട്ടി

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും, മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനും, പരാതികള്‍ പരിഹരിക്കുന്നതില്‍ സഹകരിക്കാത്തതിനും ‘അല്‍ ലുലുവാ ഓഫീസ് ഫോര്‍ റിക്രൂട്ട്മെന്റ് ഓഫ് വര്‍ക്കേഴ്സ്’ എന്ന സ്ഥാപനം തൊഴില്‍ മന്ത്രാലയം അടച്ചുപൂട്ടി.
നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനും, സേവനം തേടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക അറിയിപ്പ് പ്രകാരം, വിദേശങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്ക് അനുസൃതമായി, തൊഴില്‍ മന്ത്രിയുടെ 2026-ലെ 47-ാം നമ്പര്‍ തീരുമാനപ്രകാരം ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് (നമ്പര്‍ 638) റദ്ദാക്കി.
നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പരാതിയുള്ളവര്‍ക്ക് 16505 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കാവുന്നതാണ്.
