Breaking News

ഇന്ത്യ ഖത്തര്‍ എയര്‍ ബബിള്‍ അനിശ്ചിതത്വം നീങ്ങി, വിമാന സര്‍വീസുകള്‍ രാത്രിയോടെ പുനരാരംഭിക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ പുതുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചു. ജൂലൈ 31 വരേക്ക് കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇന്ന് രാത്രിയോടെ തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാവല്‍ വൃത്തങ്ങള്‍ അറിയിച്ചു.

പല വിമാന കമ്പനികളും രാവിലെ മുടങ്ങിയ സര്‍വീസുകള്‍ രാത്രിയിലേക്ക് റീഷെഡ്യൂള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
രാത്രിയിലുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ മുടക്കമില്ലാതെ സര്‍വീസ് നടത്തുമെന്നും ട്രാവല്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ജൂലൈ 31 വരെയാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിരോധിച്ചിരിക്കുന്നത്. ജൂലൈ 31 ന് ശേഷം വിലക്ക് വീണ്ടും നീട്ടുകയാണെങ്കില്‍ എയര്‍ ബബിളും പുതുക്കേണ്ടി വരും.