Breaking News

ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 2 ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജനാധിപത്യ പ്രക്രിയയിലെ രാജ്യത്തിന്റെ സുപ്രധാനമായ കാല്‍വെപ്പായി കണക്കാക്കുന്ന പ്രഥമ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്് ഒക്ടോബര്‍ രണ്ടിന് നടത്തുവാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവിട്ടു. ഇന്നലെ പുറപ്പെടുവിച്ച 2021 ലെ 40 ാം നമ്പര്‍ തീരുമാന പ്രകാരമാണ് ഒക്ടോബര്‍ രണ്ടിന് ശൂറ കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുക.

ഓരോ മണ്ഡലത്തിലും രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കാണ് അതത് മേഖലയില്‍ നിന്നുള്ള ശൂറ കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കാനാവുക.

ഇന്നലെ മുതല്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. വ്യാഴായ്ച വരെ പത്രിക സമര്‍പ്പണം തുടരും. മല്‍സരാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് ആഗസ്ത് 30 നും അന്തിമ ലിസ്റ്റ് സെപ്റ്റംബര്‍ 15 നും പ്രസിദ്ധീകരിക്കും.