Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ടിക്കറ്റ് വില്‍പന ഇന്ന് ഉച്ചക്ക് ഒരു മണി മുതല്‍ വിശദാംശങ്ങള്‍ അറിയാം

റഷാദ് മുബാറക്

ദോഹ. കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ 2022 ടിക്കറ്റ് വില്‍പന ഇന്ന് ഖത്തര്‍ സമയം ഒരു മണിക്ക് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

4 കാറ്റഗറികളിലായാണ് ടിക്കറ്റുകളുള്ളത്. അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തിനുള്ള ഏറ്റവും കുറഞ്ഞ  ടിക്കറ്റ് 200 റിയാലാണ്. ഇത് കാറ്റഗറി നാലിലാണ്. ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമേ കാറ്റഗരി 4 ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. ഈ മല്‍സരത്തില്‍ കാറ്റഗറി മൂന്നില്‍ 1100 ഉം, കാറ്റഗറി രണ്ടില്‍ 1600 ഉം കാറ്റഗറി ഒന്നില്‍ 2250 റിയാലുമാണ് ടിക്കറ്റ് നിരക്ക് .

ഗ്രൂപ്പ് മല്‍സരത്തിലെ ചുരുങ്ങിയ ടിക്കറ്റ് 40 റിയാലാണ് . 250, 600, 800 എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്കുകള്‍

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തിന്റെ ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 750 റിയാലാണ് . 2200, 3650, 5850 റിയാല്‍ എന്നിങ്ങനെയാണ് മറ്റു ടിക്കറ്റ് നിരക്കുകള്‍.

 

ഇന്ന് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്നും ക്രമരഹിതമായ തെരഞ്ഞെടുപ്പിലൂടെയാണ് ടിക്കറ്റ് ലഭിക്കുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരം മാര്‍ച്ച് 8 ന് മുമ്പായി ഇ മെയില്‍ വഴി അറിയിക്കും. അതിന് ശേഷം മാത്രമേ പണമടക്കാനാകൂ. ഖത്തറിലുള്ളവര്‍ക്ക് വിസ കാര്‍ഡിലൂടെ മാത്രമാണ് ടിക്കറ്റിനുള്ള പണമടക്കാന്‍ കഴിയുക. എന്നാല്‍ ഖത്തറിന് പുറത്തുള്ളവര്‍ക്ക് വിസ കാര്‍ഡ് ഉപയോഗിച്ചും അല്ലാതെയും പണമടക്കാം.

വിശദവിവരങ്ങള്‍ക്ക് https://www.fifa.com/tournaments/mens/worldcup/qatar2022/tickets എന്ന ലിങ്ക് സന്ദര്‍ശിക്കാം.

https://www.fifa.com/tickets എന്ന ലിങ്കിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.

Related Articles

Back to top button