Archived Articles

ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് എച്ച്.ബി.കെ.കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ പിന്തുണ

അമാനുല്ല വടക്കാങ്ങര

ദോഹ. ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് എച്ച്.ബി.കെ.കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ പിന്തുണ. ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ അംഗങ്ങളെ എന്റോള്‍ ചെയ്താണ് എച്ച്.ബി.കെ കോണ്‍ട്രാക്റ്റിംഗ് കമ്പനി ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്.


അക്കൗണ്ട്സ് മാനേജര്‍ സുരേഷ് എസ് അയ്യര്‍, ചീഫ് അക്കൗണ്ടന്റ് ഗണേഷന്‍ വി എ എന്നിവര്‍ ഫോമുകള്‍ ജനറല്‍ സെക്രട്ടറി സബിത്ത് സഹീറിനും ഐസിബിഎഫ് ഇന്‍ഷുറന്‍സ് മേധാവി ദിനേശ് ഗൗഡയ്ക്കും കൈമാറി