Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ തണുത്ത് വിറക്കുന്നു , അബൂ സംറയില്‍ പ്രത്യക്ഷ താപ നില പൂജ്യം ഡിഗ്രിയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റ് അന്തരീക്ഷം തണുപ്പിച്ചതാല്‍ തണുപ്പ് കൂടിയതായി റിപ്പോര്‍ട്ട്. ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും തണുപ്പ് കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റും തണുപ്പുമായപ്പോള്‍ ഖത്തര്‍ അക്ഷരാര്‍ഥത്തില്‍ തണുത്ത് വിറക്കുകയായിരുന്നു.

കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്നലെ വൈകുന്നേരം 7.45 ന് അബൂസംറയിലെ പ്രത്യക്ഷ താപ നില പൂജ്യം ഡിഗ്രി യായിരുന്നു. ദുഖാനിലും, ഉമ്മുബാബിലും പ്രത്യക്ഷ താപ നില 2 ഡിഗ്രിവരെയെത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായുവിന്റെ താപനില,

ആപേക്ഷിക ആര്‍ദ്രത, കാറ്റിന്റെ വേഗത എന്നിവയുടെ സംയോജിത ഫലങ്ങളാല്‍ ഉണ്ടാകുന്ന, മനുഷ്യര്‍ മനസ്സിലാക്കുന്ന തുല്യമായ താപനിലയാണ് പ്രത്യക്ഷ താപനില.

അന്തരീക്ഷ താപ നില 8 ഡിഗ്രിവരെ എത്തിയേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അടുത്ത ആഴ്ചയുടെ പകുതി വരെ ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും കൂടിയ തണുപ്പ് അനുഭവപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രതീക്ഷിക്കുന്നത്.

തണുപ്പ് കൂടിയ സാഹചര്യത്തില്‍ ശരീരത്തിന് സംരംക്ഷണം നല്‍കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നു.

Related Articles

Back to top button