Breaking News

തണുപ്പ് കൂടിയതോടെ റൂം ഹീറ്ററുകള്‍ക്ക് വന്‍ ഡിമാന്റ്

അമാനുല്ല വടക്കാങ്ങര

ദോഹ . ഖത്തറില്‍ തണുപ്പ് കൂടിയതോടെ റൂം ഹീറ്ററുകള്‍ക്ക് വന്‍ ഡിമാന്റ് അനുഭവപ്പെടുന്നതായി മാര്‍ക്കറ്റ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴായ്ച മുതല്‍ തന്നെ റൂം ഹീറ്ററുകളുടെ വില്‍പന കൂടിയിട്ടുണ്ട്.

ഗുണനിലവാരമില്ലാത്ത ഹീറ്ററുകള്‍ അപകടം ചെയ്യുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍മപ്പെടുത്തുന്നു.