Archived Articles

ഇന്ത്യന്‍ സമൂഹത്തിനുള്ള ഖത്തറിന്റെ പിന്തുണക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ അംബാസിഡര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ സമൂഹത്തിനുള്ള ഖത്തറിന്റെ പിന്തുണക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ അംബാസിഡര്‍ ഡോ .ദീപക് മിത്തല്‍.


ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് അംബാസിഡര്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനുളള പിന്തുണയെ നന്ദിപൂര്‍വം അനുസ്മരിച്ചത്.


ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി അലി ബിന്‍ സുമൈഖ് അല്‍ മര്‍റി, തൊഴില്‍ മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ, വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ ഡയറക്ടര്‍ അംബാസഡര്‍ യൂസുഫ് ഇബ്രാഹിം ഫക്രു എന്നിവര്‍ ചടങ്ങില്‍ വിഷിഷ്ട അതിഥികളായിരുന്നു. ഖത്തറിലെ നിരവധി പ്രമുഖര്‍, നയതന്ത്ര പ്രതിനിധികള്‍, വ്യവസായികള്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ തുടങ്ങിയിവര്‍ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വര്‍ഷത്തെ ഇന്ത്യയുടെ പരിവര്‍ത്തന യാത്രയില്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ആഹ്ലാദിക്കുമ്പോള്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തിന് പ്രത്യേക അര്‍ത്ഥമുണ്ടെന്ന് അംബാസിഡര്‍ പറഞ്ഞു.