Breaking News

കോഴിക്കോട് മൂടാടി സ്വദേശി ദോഹയില്‍ നിര്യാതനായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോഴിക്കോട് മൂടാടി സ്വദേശിയും മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡണ്ട് രാമന്‍ നായരുടെ അനന്തരവനും സംഘടനയുടെ എക്‌സിക്യുട്ടിവ് മെമ്പറുമായിരുന്ന ചേലോട്ട് മനോജ്കുമാര്‍(49) ദോഹയില്‍ നിര്യാതനായി.കനിയന്‍ കണ്ടി അപ്പുനായര്‍, മീനാക്ഷി ദമ്പതികളുടെ മകനാണ് .

സ്വപ്നയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അജിത് കുമാര്‍ സഹോദരനാണ്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്കയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മനോജ്കുമാറിന്റെ നിര്യാണത്തില്‍ മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ അനുശോചനമറിയിച്ചു

Comments are closed.