Breaking News

ഖത്തറില്‍ നാളെ മുതല്‍ സ്‌കൂള്‍ ക്‌ളാസുകള്‍ 12.30 വരെ മാത്രം

അമാനുല്ല വടക്കാങ്ങര

ദോഹ. നാളെ മുതല്‍ ഖത്തറിലെ എല്ലാ സ്‌കൂളുകളിലും റഗുലര്‍ ക്‌ളാസുകള്‍ ആരംഭിക്കുമ്പോള്‍ പഠനം 12.30 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപക, അധ്യാപകേതര ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 7 മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് -19 അണുബാധയുടെ ഫലമായി ക്വാറന്റൈന്‍ കാരണം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പാഠങ്ങള്‍ തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. അണുബാധയുടെയോ സമ്പര്‍ക്കത്തിന്റെയോ ഫലം പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജറാക്കിയാല്‍ മാത്രമേ ഈ സൗകകര്യം ബാധകമാവുകയുള്ളൂവെന്ന് മന്ത്രാലയം വിശദീകരിച്ചു.