Archived Articles

മുനിസിപ്പല്‍ തൊഴിലാളികള്‍ക്ക് ശൈത്യകാല വസ്ത്രങ്ങളുമായി ഖത്തര്‍ ചാരിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ തണുപ്പ് കൂടിയ സാഹചര്യത്തില്‍ മുനിസിപ്പല്‍ തൊഴിലാളികള്‍ക്ക് ശൈത്യകാല വസ്ത്രങ്ങളുമായി ഖത്തര്‍ ചാരിറ്റി രംഗത്ത്. നോര്‍ത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ ദിവസം ശൈത്യകാല വസ്ത്രങ്ങള്‍ നല്‍കിയത്.


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.