Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് മരണങ്ങള്‍ തുടരുന്നു, ഇന്നും രണ്ട് മരണം

അമാനുല്ല വടക്കാങ്ങര

ദോഹ ഖത്തറില്‍ കോവിഡ് മരണങ്ങള്‍ തുടരുന്നു,ഇന്നും രണ്ട് മരണം . ചികില്‍സയിലായിരുന്ന 60, 77 വയസുകളുള്ള രണ്ട് പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 651 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 29405 പരിശോാധനകളില്‍ 230 യാത്രക്കര്‍ക്കടക്കം 1183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 950 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്.

2859 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ് . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 17534 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 11 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 184 പേര്‍ ആശുപത്രിയിലും 56 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button