Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ജനുവരിയില്‍ 74,902 ടണ്‍ മാലിന്യം നീക്കം ചെയ്ത് പൊതു ശുചിത്വ വകുപ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ. മുനിസിപ്പല്‍ മന്ത്രാലയത്തിന് കീഴിയുള്ള പൊതു ശുചിത്വ വകുപ്പ് ജനുവരിയില്‍ 74,902 ടണ്‍ മാലിന്യം നീക്കം ചെയ്തതായിറിപ്പോര്‍ട്ട്.

വീടുകളില്‍ നിന്നുള്ള വേസ്റ്റുകള്‍, നിര്‍മ്മാണമേഖലയിലെ ഖരമാലിന്യം, ക്രമരഹിതമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍, 6,271 കേടായ ടയറുകള്‍ , 766 ചത്ത മൃഗങ്ങള്‍, 306 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ മുതലായവ ഉള്‍കൊള്ളുന്നതായി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

മൊത്തം 187 പൊതു ശുചിത്വ ലംഘനങ്ങളാണ് ഈ കാലയളവില്‍ പിടിക്കപ്പെട്ടത്.

പൊതുസേവനത്തിനായുളള 1626 അപേക്ഷകളനുസരിച്ചുള്ള സേവനം നല്‍കിയ വകുപ്പ് 612 പുതിയ മാലിന്യകണ്ടെയ്‌നറുകള്‍ സ്ഥാപിക്കുകയും 15,775 കണ്ടെയ്‌നറുകള്‍ കഴുകി വൃത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button