Breaking News

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പേര് പാസ്‌പോര്‍ട്ട് പ്രകാരമല്ലെങ്കില്‍ യാത്ര മുടങ്ങാം

അമാനുല്ല വടക്കാങ്ങര

ദോഹ. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പേര് പാസ്‌പോര്‍ട്ട് പ്രകാരമല്ലെങ്കില്‍ യാത്ര മുടങ്ങാം. നാട്ടില്‍ നിന്നും വാക്‌സിനെടുക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് പ്രകാരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യം ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഖത്തറില്‍ പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ എടുത്ത് കളഞ്ഞതിനെ തുര്‍ന്ന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും തകരാറുകളുണ്ടെങ്കില്‍ യാത്രക്ക് മുമ്പ് തന്നെ ശരിപ്പെടുത്തുന്നതാകും നല്ലത്.