Breaking News

അല്‍ അനീസ് ഓപ്പറേഷന്‍ മാനേജര്‍ പരവക്കല്‍ ഷബീറലി നിര്യാതനായി

ദോഹ. ഖത്തറിലെ പ്രമുഖ മൊബൈല്‍ ഫോണുകളുടേയും ആക്‌സസറികളുടേയും വ്യാപാര സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പ് ഓപ്പറേഷന്‍ മാനേജര്‍ പരവക്കല്‍ ഷബീറലി (കോട്ടക്കല്‍ – പാലപ്പുറ) ഖത്തറില്‍ നിര്യാതനായി.  37 വയസ്സായിരുന്നു

കഴിഞ്ഞ കുറച്ചു ദിവസമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദോഹ ഹമദ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ബുഷ്‌റയാണ് ഭാര്യ. അകിന്‍ മുഹമ്മദ്, ആലിയ ഷബീര്‍ എന്നിവര്‍ മക്കളാണ്.
ഖത്തര്‍ കെഎംസിസി കോട്ടക്കല്‍ മണ്ഡലത്തിലെ അംഗമാണ്.