Archived Articles

അയിരൂര്‍ പ്രവാസി കൂട്ടായ്മ ഖത്തര്‍ ഇഫ്താര്‍ മീറ്റും വിഷു ആഘോഷവും

അമാനുല്ല വടക്കാങ്ങര

ദോഹ. അയിരൂര്‍ പ്രവാസി കൂട്ടായ്മ ഖത്തര്‍ ഇഫ്താര്‍ മീറ്റും വിഷു ആഘോഷവും ദോഹ ബര്‍വ്വയിലെ ദേ പുട്ട് റെസ്റ്റോറന്റില്‍ നടന്നു. റംസാന്‍ സന്ദേശവും വിഷു ആശംസകളും പങ്കുവെച്ച് അയിരൂര്‍ ഗ്രാമവാസികള്‍ രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും ഒത്തുകൂടിയത് അംഗങ്ങളെ ആവേശഭരിതരാക്കി.

മാനവികതയെ ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യര്‍ക്കിടയില്‍ ഉടലെടുത്തു കൊണ്ടിരിക്കുന്ന ജാതിയ മതില്‍ കെട്ടുകളെ പൊളിച്ചു മാറ്റി പരസ്പരം സ്‌നേഹ പാലങ്ങള്‍ പണിയാനും ഒരുമയുടെ സ്‌നേഹ പെയ്ത്ത് നമ്മില്‍ നിന്നും പടര്‍ന്നു പന്തലിക്കാനും കഴിയട്ടെ എന്ന പ്രഭാഷകന്‍ കഫീല്‍ മുഹമ്മദ് സാഹിബിന്റെ ഉജ്ജ്വല പ്രഭാഷണം സദസ്സില്‍ വിഷു പൂക്കളായി വര്‍ഷിച്ചു

ഡോക്ടര്‍ നസീര്‍ സാഹിബിന്റെയും മുഹമ്മദലി സാഹിബ് (അക്വാക്ക് പ്രസിഡന്റ) സ്‌നേഹ സന്ദേശങ്ങള്‍ സദസ്സിന് ഉണര്‍വ്വേകി

ചെയര്‍മാന്‍ ഷരീഫ് അയിരുര്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഫാറൂക്ക് കല്ലയില്‍ സ്വാഗതം പറഞ്ഞു.