Archived Articles

നന്മ എടരിക്കോട് ഖത്തര്‍ പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന എടരിക്കോട് – പുതുപ്പറമ്പ് പ്രദേശ വാസികളുടെ കൂട്ടായ്മ യായ നന്‍മ എടരിക്കോട് ഖത്തര്‍ പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കൂട്ടായ്മയുടെ അംഗങ്ങള്‍ ആയ കുടുംബങ്ങള്‍ ഉള്‍പ്പെട്ട 35 ഓളം ആളുകള്‍, അല്‍ റയ്യാന്‍ പാര്‍കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു.

കൂട്ടായ്മ പ്രസിഡന്റ് ഷാഫി തടത്തില്‍, സെക്രട്ടറി അബ്ദുല്‍ റഷീദ് പൂകയില്‍, താണിക്കോടന്‍ സൈതലവി, പ്രോഗ്രാം കോര്‍ഡിനേഷന്‍ അംഗങ്ങളായ ഹക്കീം, നവാസ്, ജംഷീര്‍, സക്കീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.